---
title: "സംസ്ഥാനത്ത് കള്ളക്കടൽ മുന്നറിയിപ്പ്; 3 ജില്ലകളിൽ ജാഗ്രതാ നിർദേശം"
english_title: "High Wave Alert in Kerala: Kalakkadal Warning for 3 Coastal Districts Till Wednesday"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/375081/kerala-kalakkadal-warning-high-waves-coastal-alert-2026`"
published_at: "2026-07-28T11:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a68467e7c369_images_(1).jpeg"
keywords: ["Kalakkadal", "High Wave Alert", "Kerala Coast", "Thiruvananthapuram", "Kollam"]
---

# സംസ്ഥാനത്ത് കള്ളക്കടൽ മുന്നറിയിപ്പ്; 3 ജില്ലകളിൽ ജാഗ്രതാ നിർദേശം

> **Lead Summary:** **തിരുവനന്തപുരം**: സംസ്ഥാനത്ത് വീണ്ടും കള്ളക്കടൽ മുന്നറിയിപ്പ്. കള്ളക്കടൽ പ്രതിഭാസത്തെ തുടർന്ന് 3 ജില്ലകളിലെ തീരങ്ങളിൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു.

## Article Content

**തിരുവനന്തപുരം**: സംസ്ഥാനത്ത് വീണ്ടും കള്ളക്കടൽ മുന്നറിയിപ്പ്. കള്ളക്കടൽ പ്രതിഭാസത്തെ തുടർന്ന് 3 ജില്ലകളിലെ തീരങ്ങളിൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു.

ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് പ്രകാരം ബുധനാഴ്ച പുലർച്ചെ 05.30 വരെയാണ് ജാഗ്രത നിർദേശം.

1.0 മുതൽ 1.3 മീറ്റർ വരെ ഉയർന്ന തിരമാലകൾക്ക് സാധ്യതയുള്ളതിനാൽ കടലാക്രമണ ഭീഷണിയുണ്ട്.

*ജാഗ്രതാ നിർദേശമുള്ള ജില്ലകൾ:*

- *തിരുവനന്തപുരം:* കാപ്പിൽ മുതൽ പൊഴിയൂർ വരെ

- *കൊല്ലം:* ആലപ്പാട്ട് മുതൽ ഇടവ വരെ

- *ആലപ്പുഴ:* ചെല്ലാനം മുതൽ അഴീക്കൽ ജെട്ടി വരെ

മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. കടലിൽ പോകുന്നതും തീരത്ത് തമ്പടിക്കുന്നതും ഒഴിവാക്കണം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/375081/kerala-kalakkadal-warning-high-waves-coastal-alert-2026`)